എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം

0
എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനത്തിന് പി എ തങ്കച്ചൻ നേതൃത്വം നൽകുന്നു

തിരുവനന്തപുരം: കഴക്കൂട്ടം മേഖലാ പഠന കേന്ദ്രത്തിന്റേയും കുടവൂർ യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തുരുത്തിക്കര സയൻസ് സെൻററിന്റെ സഹകരണത്തോടെ പാട്ടത്തിൽ എൽപി സ്കൂളിൽ നടന്ന പരിശീലനത്തിന് സയൻസ്‌ സെന്റർ രജിസ്ട്രാർ പി എ തങ്കച്ചൻ നേതൃത്വം നൽകി.
കുടവൂർ യൂണിറ്റിൽ നടന്നുവരുന്ന സ്വാശ്രയ കുടവൂർ ക്യാമ്പയിന്റെ അടുത്ത ഘട്ടമായി ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *