ഏഴിക്കര ജനോത്സവം – ആയപ്പിള്ളിയില്‍ വിവിധ പരിപാടികള്‍

പറവൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് പറവൂര്‍ മേഖലയുടെ ഏകോപനത്തില്‍ നടക്കുന്ന, ഏഴിക്കര ജനോത്സവത്തിന്റെ ഭാഗമായി ആയപ്പിള്ളിയില്‍ പ്രദേശിക സംഘാടക സമിതി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്ത കവി സ്നേഹചന്ദ്രന്‍ ഏഴിക്കര, അന്‍വില്‍ കെടാമംഗലം. പി.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംഘഗാന ആലാപന പരിശീലനത്തിന് നേതൃത്വം നല്‍കി. വനിതകള്‍ക്കായുള്ള സോപ്പ് നിര്‍മാണപരിശീലനം ക്ലാസ് പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ ശാന്തിദേവി നയിച്ചു. സംഘാടകസമിതി കണ്‍വീനര്‍ നിക്സണ്‍ മാരാമറ്റത്തിന്റെ വസതിയില്‍ നടന്ന കാന്‍സര്‍ ബോധവത്കരണക്ലാസ് പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം ടി.കെ ജോഷി നയിച്ചു. ആയപ്പിള്ളിയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന സഞ്ചാരപൂരത്തിനും, പാട്ട് രാവിനും ഗ്രാമപഞ്ചായത്തംഗം ഗീതപ്രതാപന്‍, നിക്സണ്‍ മാരമറ്റത്ത്, എം.കെ മണികുട്ടന്‍, ടി.കെ രഞ്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ