ഐ.ആർ.ടി.സിയിൽ കുട്ടികളുടെ സമ്മർ ക്യാമ്പ്

0

പാലക്കാട്: കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഐ. ആർ.ടി.സിയിലെ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നാല് ദിവസത്തെ അവധിക്കാല ക്യാമ്പ് ഐ.ആർ.ടി.സി ഡയറക്ടർ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഐ.ആർ.ടി.സി.യിൽ പ്രവർത്തിക്കുന്ന മൈക്രോ ബയോളജി, എൻവിറോൺമെന്റ്, മഷ്റൂം, സെറാമിക്, ഫുഡ് ടെക്നോളജി, അക്വാകൾച്ചർ എന്നീ ലാബുകളിലെ പ്രവർത്തനങ്ങൾ കണ്ടും ചെയ്തും പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പിലൂടെ അവസരമൊരുങ്ങി. കോർഡിനേറ്റർ ശ്രീരാജ് പി, റെനില ആർ, ശില്പ പി, സൂര്യ എസ്, ജയ്സോമനാഥൻ എന്നിവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *