ഐ.ആർ.ടി.സിയിൽ ജിഐഎസ് പരിശീലന​ം

പാലക്കാട്: ജിഐഎസ്, റീമോട്ട് സെന്‍സിംഗ് എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രൊഫഷണലുകളും ഗവേഷണ വിദ്യാർത്ഥികളും പരിശീലനത്തിൽ പങ്കെടുത്തു. പ്രകൃതി വിഭവ പരിപാലന വിഭാഗം മേധാവി ആർ സതീഷ് അധ്യക്ഷനായി നടന്ന സമാപന ചടങ്ങിൽ ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

You may have missed