ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മലപ്പുറം ജില്ലാ സമ്മേളനം

0
ജയ് സോമനാഥന്‍ വി.കെ സുനില്‍ സി.എന്‍ അബ്ദുൾ ജലീൽ മീമ്പറ്റ

മലപ്പുറം: ജില്ലാ സമ്മേളനം 22020 സെപ്റ്റംബര്‍ 17-20 തിയ്യതികളില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നടന്നു. അനുബന്ധപരിപാടികള്‍ സംഘടനയുടെ മലപ്പുറം ജില്ലാ പേജിലും പ്രവര്‍ത്തന റിപ്പോര്‍ട്ട്- വരവ് ചെലവ് കണക്ക്, സംഘടനാ രേഖ അവതരണം, ചര്‍ച്ച എന്നിവ വാട്സാപ് ഗ്രൂപിലും പ്രതിനിധി സമ്മേളനം ഗൂഗിള്‍ മീറ്റിലുമായാണ് നടത്തിയത്.
ഓരോ മേഖലയില്‍ നിന്നുമുള്ള പ്രതിനിധികളെ ചേര്‍ത്തുള്ള വാട്സാപ് ഗ്രൂപിലാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. 250 പേരുള്ള ഗ്രൂപില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, സംഘടനാരേഖ, പ്രമേയങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്തു. മേഖലകളില്‍ അവയിലുള്ള തുടര്‍ചര്‍ച്ചകള്‍ നടത്തി.
സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച ജില്ലാ സമ്മേളനം വാട്സാപ് ഗ്രൂപില്‍ വൈകീട്ട് 9 മണി മുതല്‍ നടത്തിയ ‘വാട്സാപ് കൂട്ടം’ ഹൃദ്യമായ അനുഭവമായി മാറി. ഡോ. അനില്‍ ചേലേമ്പ്ര, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി, എം എം സചീന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വേണു പാലൂര്‍, എം എസ് മോഹനന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രതിനിധികളുടെ പാട്ടും വര്‍ത്തമാനങ്ങളുമായി സജീവമായ ഈ ഒത്തുകൂടല്‍ നീണ്ടു.
സെപ്റ്റംബര്‍ 19 വൈകീട്ട് 7 മണിക്ക് പരിഷത്തിന്റെ മലപ്പുറം ഫേസ്ബുക് പേജ് ലൈവിലൂടെ ശാസ്ത്രപഠനം- വര്‍ത്തമാനവും ഭാവിയും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എം കെ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനില്‍ സി എന്‍ ആമുഖാവതരണം നടത്തി.
സെപ്റ്റംബര്‍ 20ന് ഗൂഗിള്‍ മീറ്റില്‍ എം എസ് മോഹനന്റെ പരിഷദ് ഗാനത്തോടെ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ ജോ. സെക്രട്ടറി അംബുജം കെ സ്വാഗതവും ജില്ലാ പ്രസിഡണ്ട് വി വിനോദ് ആമുഖഭാഷണവും ജയ്സോമനാഥന്‍ വി കെ അനുസ്മരണപ്രഭാഷണവും നടത്തി. ശാസ്ത്രം പ്രവര്‍ത്തനമാണ് എന്ന വിഷയത്തില്‍ ഡോ. ആര്‍ വി ജി മേനോന്‍ സമ്മേളനപ്രതിനിധികളെ അഭിസംബോധന ചെയ്തു. ജില്ലയുടെ സംഘടനാ സ്ഥിതി അവലോകനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറി വിനോദ്കുമാര്‍, സാമ്പത്തികാവലോകനം സംസ്ഥാന ട്രഷറര്‍ സന്തോഷ് ഏറത്ത് എന്നിവര്‍ നടത്തി. രാജേന്ദ്രന്‍ കളരിക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട്- വരവ് ചെലവ് കണക്ക് എന്നിവയോടുള്ള മേഖലകളുടെ പ്രതികരണവുമുണ്ടായി. ചര്‍ച്ചക്ക് ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറര്‍ എന്നിവര്‍ മറുപടി പറഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു. കേന്ദ്രനിര്‍വാഹക സമിതിയംഗം പ്രൊഫ. പി കെ രവീന്ദ്രന്‍ സംഘടനാരേഖ അവതരിപ്പിച്ചു. പ്രതിനിധികള്‍ ചാറ്റ് ബോക്സിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കി. തുടര്‍ന്ന് ദിവാകരന്‍ കെ, ഡോ. എന്‍ ഷാജിഎന്നിവര്‍ അവതരണം നടത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിന് കേന്ദ്രനിര്‍വാഹകസമിതിയംഗം ഇ വിലാസിനി നേതൃത്വം നല്‍കി. പുതിയ ഭാരവാഹികളായി ജയ് സോമനാഥന്‍ വി കെ (പ്രസിഡണ്ട്) സുനില്‍ സി എന്‍ (സെക്രട്ടറി), അംബുജം കെ, സുഭാഷ് സി പി (വൈസ് പ്രസിഡന്റ്മാര്‍) , ശരത് പി, ശ്രീജ പി (ജോ.സെക്രട്ടറിമാര്‍), അബ്ദുള്‍ ജലീല്‍ മീമ്പറ്റ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഭാവി പ്രവര്‍ത്തന പരിപാടി ജില്ലാ ജോ. സെക്രട്ടറി ശരത് പി അവതരിപ്പിച്ചു.
സി പി സുരേഷ്ബാബു നേതൃത്വം നല്‍കിയ കൂട്ടപ്പാട്ടോടു കൂടി സമ്മേളനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed