കണ്ണൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

0

കണ്ണൂര്‍
പെപ്സികൊ (PEPSICO) ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക.
ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ് സി കോ അവർ മാർക്കറ്റ് ചെയ്യുന്ന ലെയ്സ് ചിപ് സിന് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഗുജറാത്തിലെ കർഷകർക്കെതിരെ 1.05 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദിലെ വ്യവസായ കോടതിയിൽ ഫയൽ ചെയ്ത കേസ് രാജ്യത്തെ കാർഷിക മേഖല നേരിടുന്ന വലിയൊരു വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പെപ് സി കോ അവരുടെ ഗവേഷണ ശാലകളിൽ ലെയ് സ് ചിപ് സ് ഉല്പാദിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്തിട്ടുള്ള വലിപ്പം കുറഞ്ഞ പ്രത്യേക ഗുണമേന്മയുള്ള സങ്കരയിനത്തിൽ പെട്ട എഫ് എൽ 2027, എഫ് സി 5 എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉരുളക്കിഴക്ക് കൃഷിചെയ്യാൻ ഇവയുടെ പേറ്റന്റ് എടുത്തിട്ടുള്ള തങ്ങൾക്ക് മാത്രമാണ് അവകാശം എന്നാണ് കമ്പനി വാദിക്കുന്നത്. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ സബർ കന്ദ, ആരവല്ലി ജില്ലകളിലെ 3-4 ഏക്കർ കൃഷിസ്ഥലത്ത് മാത്രം കൃഷിചെയ്യുന്ന നാല് ഇടത്തരം കർഷകർക്കെതിരായാണ് പെപ് സി കോ കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രാദേശിക വിപണിയിൽ നിന്നും ലഭിച്ച വിത്തുകളാണ് കർഷകർ വിതച്ചത്. ഒരു സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ഉപയോഗിച്ചാണ് കൃഷിക്കാരെ കമ്പളിപ്പിച്ച് പെപ് സി കോ കൃഷി നടത്തിയത് സംബന്ധിച്ച് വിവര ശേഖരണം നടത്തിയത്.
സസ്യ വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള 2001 ലെ നിയമ പ്രകാരം (പിപിവി ആൻഡ് എഫ് ആർ ആക്ട് : Protection of Plant Varieties and Farmers’ Rights Act) രജിസ്റ്റർ ചെയ്തിട്ടുള്ള ഉരുളക്കിഴങ്ങ് അനധികൃതമായി കൃഷി ചെയ്തെന്നാണ് പെപ് സി യുടെ പരാതി. കർഷകരിൽ നിന്നും ഉരുളക്കിഴങ്ങ് ശേഖരിച്ച് പരിശോധിച്ചതിൽ നിന്നും അവർ കൃഷിചെയ്തത് തങ്ങൾക്ക് പേറ്റന്റുള്ള ഇനമാണെന്ന് കണ്ടെത്തിയെന്നും ഇത് ആക്ടിലെ 64,65 വകുപ്പുകളുടെ ലംഘനമാണെന്നും കമ്പനി വാദിക്കുന്നു. എന്നാൽ ആക്ടിലെ 39-ാം വകുപ്പ് കർഷകർക്ക് പേറ്റന്റ് സംരക്ഷണമുള്ള വിത്തുകൾ ഉൾപ്പെടെ സംഭരിക്കാനും വിതക്കാനും കൈമാറ്റം ചെയ്യാനും വിൽക്കാനും അനുവാദം നൽകുന്നുണ്ട്. കാർഷിക ഉല്പന്നത്തിന് മറ്റ് കമ്പനികളുടെ ബ്രാൻഡ് നാമം ഉപയോഗിക്കരുതെന്ന് മാത്രം. ഇത് മറച്ച് വച്ച് കൊണ്ടാണ് പെപ് സി കോ കേസ് ഫയൽ ചെയ്തിട്ടുള്ളത്. കൃഷിക്കാർ യഥാർത്ഥത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാ വുകയും ജനകീയ പ്രസ്ഥാനങ്ങളും കർഷക സംഘടനകളും പെപ്സി ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകുകയും ചെയ്തതോടെ ചില ഒത്തു തീർപ്പ് വ്യവസ്ഥകളുമായി പെപ് സി മുന്നോട്ട് വന്നിരിക്കയാണ്. കർഷകർ അവരുടെ പക്കലുള്ള വിത്തുകൾ നിരുപാധികം കമ്പനിക്ക് സമർപ്പിക്കുക, അല്ലെങ്കിൽ കമ്പനിയുടെ കാർഷിക പദ്ധതിയിൽ അംഗങ്ങളായി കമ്പനിയിൽ നിന്നും വിത്ത് വാങ്ങി കൃഷിചെയ്യുകയും വിളകൾ കമ്പനിക്ക് മാത്രമായി നൽകുക എന്നീ വ്യവസ്ഥകളാണ് പെപ്സി മുന്നോട്ട് വച്ചിട്ടുള്ളത്.
നിലവിലുള്ള നിയമ വ്യവസ്ഥയനുസരിച്ച് തന്നെ കൃഷിചെയ്യാൻ അവകാശമുള്ള പാവപ്പെട്ട കൃഷിക്കാരുടെ അവകാശത്തിന് മേൽ കയ്യേറ്റം നടത്തുന്ന പെ പ് സി കമ്പനി അവർ ഫയൽ ചെയ്ത് കേസ് നിരുപാധികം പിൻ വലിക്കുന്നവരെ പെ പ് സി ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ എല്ലാ മനുഷ്യ സ്നേഹികളും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.
പെപ്സിയുടെ ഇന്ത്യയിലെ പ്രധാന ഉല്പന്നങ്ങൾ ഇവയൊക്കെയാണ് Lays and Kurkure, Pepsi, Mirinda, Mountain Dew, 7UP, Uncle Quaker Oats, Tropicana, Aquafina.

Leave a Reply

Your email address will not be published. Required fields are marked *