കണ്ണൂർ ജില്ലാ സമ്മേളനം

0

പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളില്‍ നടന്നു. പാലയാട് ഡയറ്റിൽ നടന്ന സമ്മേളനം ഭരണഘടനാ വിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ ശാന്തമ്മ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരൻ, നിർവ്വാഹക സമിതി അംഗങ്ങളായ എപി മുരളി, കെ രാധൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ സിപി ബേബി സരോജം സ്വാഗതവും ജനറൽ കൺവീനർ സിപി ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഒ സി ബേബിലത റിപ്പോർട്ടും ട്രഷറർ എൻകെ ജയപ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവ്വാഹക സമിതി അംഗം എ പി മുരളീധരൻ സംഘടനാ രേഖ അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരൻ സാമ്പത്തിക രേഖ അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ പരിഷത് പ്രവർത്തകൻ ഒഎം ദിവാകരനെ സമ്മേളനം അനുസ്മരിച്ചു. ഭാവി പ്രവർത്തന രേഖ എം സുജിത്ത് അവതരിപ്പിച്ചു. പ്രസിഡണ്ടായി പി.വി.ദിവാകരനേയും സെക്രട്ടറിയായി എം.സുജിത്തിനെയും ട്രഷററായി പി.പി.ബാബുവിനെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *