കാലാവസ്ഥാ സമരം പഠന ക്ലാസ്സ്

ജോജി കൂട്ടുമ്മേൽ ക്ലാസ്സ് നയിക്കുന്നു.

കോട്ടയം: കാലാവസ്ഥാ സുരക്ഷയ്ക്കായുള്ള ആഗോള വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാണക്കാരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പഠനക്ലാസ്സ് നടന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ സഹകരണത്തോടെ നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പൽ പദ്മകുമാർ ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ജില്ലാ സെക്രട്ടറി ഡോ. എസ് എം പ്രമീള, ഏറ്റുമാനൂർ മേഖലാ പ്രസിഡന്റ് കെ പി ഗോപിനാഥ് എന്നിവർ സംസാരിച്ചു.

You may have missed