കൊടക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബദലുൽപ്പന്ന പ്രചരണത്തിന് തുടക്കമായി. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ബദലായി പാലക്കാട് ഐ.ആർ.ടി.സി.യിൽ ഉൽപ്പാദിപ്പിച്ച ഗാർഹിക ഉപഭോഗവസ്തുക്കളായ ചൂടാറാപ്പെട്ടി, ഡിറ്റർജൻറുകൾ, സോപ്പുൽപ്പന്നങ്ങൾ എന്നിവയാണ് പ്രചരിപ്പിക്കുന്നത്. സംഘാടക സമിതി വൈസ് ചെയർമാന്‍ പി.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. സി.ശശികുമാർ, എം.പത്മിനി, നിരഞ്ജൻ.എസ് എന്നിവര്‍ സംസാരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- കാസർഗോഡ് ജില്ലാ സമ്മേളനം – ബദലുല്‍പ്പന്ന പ്രചരണം