കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് – കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ

0

എറണാകുളം: കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് എന്ന് കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ – ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.വ്യവസായങ്ങളുടെ അടിസ്ഥാനം കൃഷിയാകണം. കൃഷിയിൽ ഊന്നിയുള്ള വികസന മാതൃകകളാണ് രൂപപ്പെട്ട് വരേണ്ടത്. പുതിയ തലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള കാർഷിക രീതികളും രൂപപ്പെട്ട് വരണം. ശാസ്ത്രീയ കൃഷിയിലൂടെ നമ്മൾക്ക് ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കും. അത് വഴി പ്രാദേശിക വിപണിയെയും ശക്തിപ്പെടുത്താൻ സാധിക്കും. തുരുത്തിക്കര സയൻസ് സെന്ററിൽ ചേർന്ന വാർഷിക യോഗത്തിൽ “ചെറുകിട സംരംഭവും സ്ത്രീ ശാക്തികരണവും” എന്ന വിഷയത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ.ഓർഡിനേറ്റർ ടി.പി.ഗീവർഗീസ്, കുടുംബശ്രി ജില്ലാ പ്രോഗ്രാം മാനേജർ അരുൺ പി.ആർ എന്നിവർ ക്ലാസ്സ് നയിച്ചു. സ്ത്രീശാക്തികരണം ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഉതകുന്നതായിരിക്കണം. പ്രാദേശികതലത്തിൽ സ്ഥിരമായി പൊതുവിപണികൾ ആരംഭിക്കണം. സമാന സ്വഭാവമുള്ള പ്രാദേശിക സംരഭകരെ ഈ വിപണിയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതാകണം പ്രാദേശിക സംരംഭങ്ങൾ എന്ന് ടി.പി.ഗീവർഗീസ് പറഞ്ഞു. സമതവേദി ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ മിനി കൃഷ്ണൻകുട്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി കെ.എൻ.സുരേഷ്, താരാ റസിഡൻസ് ലില്ലിക്കുട്ടി ചാക്കോ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ കൺവീനർ എ.എ.സുരേഷ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. രക്ഷാധികാരി കെ.കെ.ശ്രിധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഇന്ദുലേഖ മണി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *