കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ ആരംഭിച്ചു

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ ആരംഭിച്ചു

കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ്
കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാപ്രവർത്തക ക്യാമ്പ് കരിവെള്ളൂരിൽ ആരംഭിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണ്ണൂർ ജില്ലാ പഠന ക്യാമ്പ് കരിവെള്ളൂരിൽ , മാന്യ ഗുരു യുപി സ്കൂളിൽ ആരംഭിച്ചു. ശനി (ഇന്ന്) ഞായർ ദിവസങ്ങളിൽ ആണ് പ്രവർത്തക ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിൽ നാം ജീവിക്കുന്ന സാമൂഹ്യ പരിസരം, സുസ്ഥിര വികസനത്തിന്റെ രാഷ്ട്രീയം,എന്താണ് ശാസ്ത്ര ബോധം,ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻ ഇടം, വ്യതിരക്തത ,ലിംഗ തുല്യതയുടെ വികസിക്കുന്ന മാനങ്ങൾ,
വിവരസാങ്കേതിവിദ്യയും സമൂഹവും ,
ശാസ്ത്രം നവ കേരളത്തിന് ഭാവി പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളിൽ അവതരണങ്ങളും ചർച്ചകളും നടന്നത്.

ജില്ലാതലത്തിൽ നടക്കുന്ന ആദ്യ ക്ലസ്റ്റർ ജില്ലാ ക്യാമ്പാണ് കരിവെള്ളൂരിൽ നടക്കുന്നത് ,
ഉദ്ഘാടന പൊതുസമ്മേളനത്തിൽ പി. മാധവൻ സ്വാഗതം പറഞ്ഞു
കൂത്തൂർ നാരായണൻ അധ്യക്ഷനായിരുന്നു
പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി പി.ടി രാജേഷ്, ജില്ലാ പ്രസിഡണ്ട് കെ.പി. പ്രദീപൻ ,ടിവി വിജയൻ മാസ്റ്റർ,പി നാരായണൻകുട്ടി എന്നിവർ പ്രസംഗിച്ചു

ക്യാമ്പ് ഡയറക്ടർ എ പവിത്രൻ മാസ്റ്റർ ക്യാമ്പുകൾ ഉള്ളടക്കം വിശദീകരിച്ചു.

ഇതോടനുബന്ധിച്ച് തയ്യാറാക്കിയ കൈപ്പു സ്തകം സംസ്ഥാന നിർവാഹക സമിതി അംഗം പി. വി ജയശ്രീ ടീച്ചർക്ക് കൈമാറിക്കൊണ്ട് സംസ്ഥാന ട്രഷറർ പി പി ബാബു പ്രകാശനം ചെയ്തു.

പ്രൊഫസർ എൻ. കെ ഗോവിന്ദൻ , പി .കെ ബാലകൃഷ്ണൻ ,എം ദിവാകരൻ,ടി ഗംഗാധരൻ ,എ പവിത്രൻ , കെ.പി. പ്രദീപർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

കരിവെള്ളൂരിൽ ശാസ്ത്രജാഥയും നടന്നു. കെ ഗോവിന്ദൻ ,രജിത രാഘവൻ , ശ്രീനാഥ്‌ ഇ.ഐ, ചന്ദ്രൻ കെ , ശ്രീഷ്മ, പി , എൻ വി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
രണ്ടാം ഘട്ടത്തിൽ
സെപ്തംബർ 2, 3 തീയ്യതികളിൽ തളിപറമ്പ് പട്ടുവത്തും , മട്ടന്നൂരും പാന്നൂരും ക്യാമ്പ് നടക്കും

കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ് രാത്രി ദൃശ്ം
കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ്
കണ്ണൂർ സംഘടനാവിദ്യാഭ്യാസം ക്യാമ്പ്
കൈപുസ്തകം പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

You may have missed