കൊടകര മേഖലാ സമ്മേളനം

0

mekhala-kodakara

കൊടകര : ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലാസമ്മേളനം പൂക്കോട് SNUP സ്കൂളില്‍ വച്ച് നടന്നു. കൂടംകുളം ആണവനിലയ സമരനായകനും എഴുത്തുകാരനുമായ എസ്.പി ഉദയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാട്ര ഷറര്‍ അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ഡോ.ബാനിചന്ദ്രന്‍ “വേനല്‍ക്കാലത്തെ എങ്ങനെ അതിജീവിക്കാം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.എസ്.സുധീര്‍ സംഘടനാരേഖ അവതരണവും മേഖലാസെക്രട്ടറി അംബികാ സോമന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരണവും നടത്തി. ഭാരവാഹികളായി പ്രസിഡണ്ട് – എസ്.ശിവദാസ്, വൈസ്‌പ്രസിഡണ്ട് – ടി.ആര്‍.രാജേഷ്, സെക്രട്ടറി-ടി.എ.വേലായുധന്‍, ജോയിന്റ് സെക്രട്ടറി-എ.ടി.ജോസ് മാസ്റ്റര്‍, ട്രഷറര്‍- അജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *