കൊണ്ടോട്ടി മേഖലാ കൺവെൻഷൻ

പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കൊണ്ടോട്ടി മേഖ
ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് തോമസ് അഗസ്റ്റ്യൻ ആധ്യക്ഷ്യം വഹിച്ച യോഗ ത്തിൽ ജില്ലാ സെക്രട്ടറി സി എൻ സുനിൽ, വി കെ രാഘവൻ, ഷിനോദ്, സനൽകുമാർ എന്നിവർ സംസാരിച്ചു. പരിഷത്ത് പിന്നിട്ട പാതകൾ, പശ്ചിമഘട്ട സംരക്ഷണം, ഭാവി പ്രവർത്തനങ്ങൾ, പരിഷത്ത് യൂണിറ്റ് സ്കൂൾ സംഘാടനം എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച നടന്നു. ഒറീസ ഫണ്ടിലേക്ക് അംഗങ്ങളിൽ നിന്നും ശേഖരിച്ച ധനസഹായം മേഖലാ ട്രഷറർ പി കെ വിനോദ് കുമാറിൽ നിന്നും ജില്ലാ ട്രഷറർ അബ്ദുൾ ജലീൽ ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ