കോട്ടയം ജില്ലാ പഠനക്യാമ്പ്

കോട്ടയം ജില്ലാ പഠനക്യാമ്പ് ഐ.ആർ.ടി.സി.ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ആഗോള താപനവും കേരളവും, ലിംഗനീതി, വികസനത്തിന്റെ രാഷ്ട്രീയം എന്നീ വിഷയങ്ങൾ മുൻനിർത്തി ഒക്ടോബർ മാസത്തിൽ ജില്ലയിലാകെ നൂറ് ശാസ്ത്ര ക്ലാസ്സുകൾ സംഘടിപ്പിക്കാൻ കോട്ടയം ജില്ലാ പഠനക്യാമ്പ് തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾക്കായി പ്രത്യേക ക്ലാസ്സുകളും നടത്തും. ‘കാലാവസ്ഥാമാറ്റം കേരളത്തിൽ’ എന്ന വിഷയം അവതരിപ്പിച്ച്‌ ജില്ല പഠനക്യാമ്പ് ഐആർടിസി ഡയറക്ടർ ഡോ. എസ് ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി എസ് ജൂന, പി പ്രകാശൻ, കെ ആർ ബാബുജി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജില്ലാ പ്രസിഡന്റ് കെ എ രാജൻ, സെക്രട്ടറി ഡോ. എസ് എം പ്രമീള, നിർവാഹക സമിതിയംഗം ജോജി കൂട്ടുമ്മേൽ, എസ് സുധീഷ് എന്നിവർ സംസാരിച്ചു.

You may have missed