കർഷകജനതയ്ക്ക് വിളവെടുപ്പ് സമർപ്പിച്ചു

ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടന്ന വിളവെടുപ്പ്, കർഷകസമര യോദ്ധാക്കൾക്ക് സമർപ്പിച്ചപ്പോൾ.

തൃശ്ശൂർ: കൊടകര മേഖലയിലെ ചെങ്ങാലൂർ കാടുകുറ്റി പാടത്ത് നടത്തിയ വിളവെടുപ്പ്, ഡൽഹിയിൽ കതിര് കാക്കാൻ പൊരുതുന്ന കർഷകജനതയ്ക്ക് സമർപ്പിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
20 വർഷമായി കാടുമൂടിയും മാലിന്യങ്ങൾ നിറഞ്ഞും തരിശ് കിടന്ന പാടത്താണ് പ്രവർത്തകർ കൃഷിയിറക്കിയത്. ധാന്യോത്പ്പാദനത്തിന് പുറമെ ജൈവവൈവിധ്യ സംരക്ഷണവും ജലസംഭരണവും നീർത്തടത്തിന്റെ പുനരുജ്ജീവനവും കൂടി നടക്കുന്നുവെന്നാണ് കൃഷി ഇറക്കിയ പ്രവർത്തകർ ജനങ്ങൾക്ക് നൽകിയ സന്ദേശം. ചെങ്ങാലൂർ ഗ്രാമീണ വായനശാല പ്രവർത്തകരും സഹകരിച്ചു.
കർഷകക്കൂട്ടായ്മ ചെയർമാൻ കെ എസ് സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ കെ അനീഷ് കുമാർ, സിജൊ പൂണത്ത്, കെ എൻ രാമദാസ്, ഡെനിൽ ഡേവീസ്, എൻ എസ് വിഷ്ണു എന്നിവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ