കർഷകസമരത്തിന് തൃശ്ശൂർ ജില്ലയുടെ സാമ്പത്തിക സഹായം

തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന കർഷക ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശ്ശൂർ ജില്ലയിലെ യൂണിറ്റുകൾ 23,900 രൂപ അയച്ചു നൽകി.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂണിറ്റുകൾക്ക് 100 രൂപ വീതം അയച്ച് സഹകരിക്കാമൊ എന്ന് അഖിലേന്ത്യാ കിസാൻ സഭയുടെ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദിന്റെ അഭ്യർത്ഥനയോട് ഇരട്ടി തുക അയച്ചുകൊടുത്താണ് തൃശ്ശൂർ ജില്ലയിലെ യൂണിറ്റുകൾ പ്രതികരിച്ചത്. തൃശ്ശൂർ ജില്ലയിൽ 118 യൂണിറ്റുകളാണുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *