ആലപ്പുഴ റിലയൻസ് മാളിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാല

ആലപ്പുഴ: പൊരുതുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പുതുവത്സരദിനത്തിൽ ആലപ്പുഴ റിലയൻസ് മാളിനു മുമ്പിൽ പരിഷത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടന്നു. അഖിലേന്ത്യാ കിസാൻ സഭ അഖിലേന്ത്യാ ട്രഷറർ പി കൃഷ്ണപ്രസാദ് സിങ്കൂറിലെ സമരമുഖത്തു നിന്നും ഓൺലൈനായി സംഗമം ഉദ്ഘാടനം ചെയ്തു.
100 മീറ്റർബാനറിൽ ചിത്രകാരൻമാരായ രാകേഷ് അൻസേര, ലാലി മോൻ മുഹമ്മ ,ആന്റണി കരോട്ട്, അമീൻ ഖലീൽ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആഹീൻ ഹനാൻ എന്നിവർ ചിത്രങ്ങൾ വരച്ചു. ശിവകുമാർ തായങ്കരി ഒറ്റയാൾ നാടകം അവതരിപ്പിച്ചു.
സംഗമത്തിന് സമാപനം കുറിച്ചു കൊണ്ട് പ്രതിഷേധ ജ്വാല തെളിച്ചു. നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. ജില്ലാ പ്രസിഡന്റ് ബി കൃഷ്ണകുമാർ സെക്രട്ടറി ജയൻ ചമ്പക്കുളം, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി വി ജോസഫ്, സി പ്രവീൺ ലാൽ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed