ചന്ദ്രഗ്രഹണം ജനുവരി 31 ന്

ഈ വരുന്ന ജനുവരി 31ന് ചന്ദ്രോദയത്തോടടുപ്പിച്ച് പരിപൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. പരിപൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യൻ അദൃശ്യമാകുന്നതിൽ നിന്നും വ്യത്യസ്തമായി പരിപൂർണ ചന്ദ്രഗ്രഹണം നടക്കുമ്പോൾ ചന്ദ്രൻ തിളക്കമാർന്ന കടും ചെമ്പുനിറത്തിലാണ് കാണപ്പെടുക.
ചന്ദ്രഗ്രഹണം ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ നഗ്നനേത്രങ്ങളിലൂടെ സുരക്ഷിതമായി വീക്ഷിക്കാവുന്നതാണ്.
കിഴക്കോട്ട് നല്ലരീതിയിൽ ദർശനം കിട്ടുന്ന സ്ഥലം നേരത്തെക്കൂടി കണ്ടെത്തി ഈ അപൂർവ്വ ആകാശ ദൃശ്യ വിരുന്നിന് തയ്യാറെടുക്കൂ.

You may have missed