തൃശ്ശൂർ: ചാലക്കുടി മേഖലാ സമ്മേളനം ഓൺലൈനായി നടന്നു. സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര  നിർവ്വാഹക സമിതി അംഗം പി. എ തങ്കച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്പാദന രംഗത്തെ വൈവിധ്യവും സാധ്യതകളും അനുഭവത്തെ മുൻനിർത്തി അദ്ദേഹം വരച്ചുകാട്ടി. പുതിയ മേഖലകളിൽ ശാസ്ത്രത്തിൻ്റെ സ്വാധീനത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ ഗ്രാമീണ ജനസാമാന്യത്തിന് നിത്യ വരുമാനത്തിലേക്ക് നയിക്കാൻ കഴിയുന്നതാകണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.  യോഗത്തിൽ മേഖലാ വൈസ് പ്രസിഡണ്ട്  സുശീലൻ ചന്ദനക്കുന്ന് അദ്ധ്യക്ഷനായി. മേഖലാ കമ്മിറ്റിയംഗം  ടി വി ബാലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ ജോയിൻ്റ് സെക്രട്ടറി  പി.കെ മോഹനൻ സ്വാഗതം പറഞ്ഞു. 

മേഖലാ സെക്രട്ടറി  പി.കെ.രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ  വി.ജി ഗോപി കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവ്വാഹക സമിതിയംഗം വി ജി ഗോപിനാഥൻ ആദ്യന്തം സമ്മേളനത്തിൽ നിരീക്ഷകനായിരുന്നു. മപ്രസിഡണ്ടായി ടി വി ബാലനെയും  സെക്രട്ടറിയായി സുശീലൻ ചന്ദനക്കുന്നിനേയും, വൈസ് പ്രസിഡണ്ടായി ​എം ജെ തങ്കച്ചനേയും, ജോ. സെക്രട്ടറിയായി  ഗിരിജാ ഉണ്ണിയേയും ട്രഷററായി പി.കെ.രവീന്ദ്രനേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിന് ടി വി ബാലൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *