ചേർത്തലയില്‍ ക്ലാസ്സ് റൂം ലൈബ്രറി

ലൈബ്രറിയിലേയ്ക്കുള്ള പരിഷത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അലമാരയും ട്രസ്റ്റ് രക്ഷാധികാരി പി പ്രഭാകരനിൽ നിന്ന് സ്കൂൾ ഹെഡ് മിസ്ട്രസ്സ് ടി ജി ഗീതാദേവി ഏറ്റുവാങ്ങി.

ആലപ്പുഴ: ചേർത്തല ചാരമംഗലം ഗവ ഡി വി എച്ച് എസ്സ് എസ്സിൽ ക്ലാസ്സ് റൂം ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
പുത്തൻ പറമ്പ് പി രവിയുടെ സ്മരണാർത്ഥം ആരംഭിച്ച ലൈബ്രറിയിലേയ്ക്കുള്ള പരിഷത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അലമാരയും ട്രസ്റ്റ് രക്ഷാധികാരി പി പ്രഭാകരനിൽ നിന്ന് സ്കൂൾ ഹെഡ് മിസ്ട്രസ്സ് ടി ജി ഗീതാദേവി ഏറ്റുവാങ്ങി.
കഞ്ഞിക്കുഴി യൂണിറ്റ് സംഘടിപ്പിച്ച ലൈബ്രറി സമർപ്പണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി അക്ബർ അദ്ധ്യക്ഷത വഹിച്ചു. എം ജി തിലകൻ, സോമൻ വട്ടത്തറ, എൻ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആർ അർജുനൻ സ്വാഗതവും മേഖലാ പ്രസിഡന്റ് ഡി ബാബു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ