ജനകീയ ശാസ്ത്രസംവാദ സദസ്സ് – കാര്യവട്ടം യൂണിറ്റ്

0

2024 ഏപ്രില്‍ 11 വ്യാഴാഴ്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാര്യവട്ടം യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല) കാര്യവട്ടം ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ ശാസ്ത്ര സംവാദ സദസ്സില്‍ സംസ്ഥാന നിർവാഹക സമിതി അംഗം ജയകുമാർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മനുഷ്യൻറെ ഉല്പത്തി മുതൽ ഇന്ത്യയുടെ രൂപീകരണവും ഇന്ത്യയിലേക്കുള്ള ആര്യന്മാരുടെ വരവും ബ്രിട്ടീഷുകാരുടെ ആസൂത്രിതമായ ചരിത്ര അപനിർമ്മിതിയും ഇന്ന് ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികളും ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയും നവഫാസിസ്റ്റ് ശക്തികളുടെ തന്ത്രങ്ങളും ഒക്കെ അക്കമിട്ട് നിരത്തിക്കൊണ്ട് വളരെ വിശദമായി ജയകുമാര്‍ സംസാരിക്കുകയുണ്ടായി. ലോകസഭാ ഇലക്ഷൻ പടിവാതിൽക്കൽ നിൽക്കുന്ന അവസരത്തിൽ നവഇന്ത്യയുടെ നിർമിതിയിൽ ഓരോരുത്തരും കാര്യഗൗരവത്തോടെ ഇടപെടണം എന്ന് ആഹ്വാനം ചെയ്ത പ്രസംഗം ധാരാളം കേൾവിക്കാരെ സൃഷ്ടിച്ചു എന്ന് പറയുന്നത് അതിശയോക്തി ആകുമെന്ന് തോന്നുന്നില്ല. പ്രസ്തുത സംവാദ സദസ്സിൽ കഴക്കൂട്ടം മേഖല പ്രസിഡണ്ട് അധ്യക്ഷൻ ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *