വയനാട് : ജനകീയ ശാസ്ത്ര ക്ലാസ്സുകൾക്കായുള്ള ജില്ലാ പാഠശാല പനമരം വിജയ അക്കാദമിയിൽ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രപഞ്ചം-ജീവൻ, ശാസ്ത്രവും കപടശാസ്ത്രവും എന്ന വിഷയങ്ങളിലാണ് പഠന ക്ലാസ്സ് നടന്നത്. എല്ലാ യൂണിറ്റുകളിലും പഠന ശാലകൾ നടത്തും കെ.പി.ഏലിയാസ്, ഡോ.ജോർജ് മാത്യു, എം.എം.ടോമി എന്നിവർ ക്ലാസ്സുകൾ നയിച്ചു. മേഖല സെക്രട്ടറി കുഞ്ഞികൃഷ്ണൻ സ്വാഗതവും കൺവീനർ കെ.കെ.സുരേഷ് നന്ദിയും പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- ജനകീയ ശാസ്ത്ര ക്ലാസ്സുകൾക്കായുള്ള ജില്ലാ പാഠശാല