ജനകീയ ശാസ്ത്ര സംവാദ സദസ്സ്

തിരുവനന്തപുരം മേഖല നെടുങ്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതാ പ്രവർത്തകർക്കായുള്ള രണ്ടാമത്തെ ജനകീയ ശാസ്ത്ര സംവാദ സദസ്സ് നെടുങ്കാട് സോമൻ നഗറിൽ സംഘടിപ്പിച്ചു. പരിഷത്ത് മേഖലാ കമ്മറ്റി അംഗം മീരാ സുമം വിഷയാവതരണം നടത്തി. കുടുംബശ്രീ എ ഡി എസ് തുളസി അധ്യക്ഷത വഹിച്ചു. ചർച്ചകൾക്കുള്ള മറുപടിയും സംവാദ ക്രോഡീകരണവും മേഖലാ സെക്രട്ടറി അനിൽകുമാർ ബി നടത്തി. ഉഷ സ്വാഗതം ആശംസിച്ചു, കെ ശ്രീകുമാർ, വി രാജൻ, ഗോപകുമാർ, ബാബു എന്നിവർ സദസ്സ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.

You may have missed