ജനവിരുദ്ധ നെല്‍വയല്‍ തണ്ണീര്‍ത്തട ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – സെക്രട്ടറിയേറ്റ് ധര്‍ണ

0

തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7 ലക്ഷം ഹെക്ടർ നെൽവയൽ നമുക്ക് സ്വന്തമായിരുന്നു. ആദ്യ സർക്കാരുകൾ കൈ കൊണ്ട നടപടികളുടെ ഭാഗമായി നെൽവയൽവിസ്തൃതി വർധിച്ച് 9 ലക്ഷം ഹെക്ടർവരെ എത്തി.തുടർന്ന് ഇങ്ങോട്ട് ഭൂമിയെ ലാഭക്കച്ചവടത്തിന് വിട്ട് കൊടുത്തുകൊണ്ടുള്ള തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാരുകളുടെ നെറികേട് കൊണ്ട് വയൽവിസ്തൃതി ചുരുങ്ങി ചുരുങ്ങി 1.79 ലക്ഷം ഹെക്ടറായി. നെൽവയലുകളും തണ്ണീർത്തടങ്ങളും കേവലം ഒരു ഭൂമി മാത്രമല്ലെന്ന തിരിച്ചറിവ് ഇല്ലാതെ എടുത്ത തീരുമാനങ്ങൾ ദുരന്തത്തിലേയ്ക്ക് വഴി വെട്ടുകയാണ്. ഇന്നും കേരളീയന്റെ മുഖ്യ ഭക്ഷണം അരി തന്നെയാണ്. കുടിവെള്ള സംഭരണി കൂടിയായ നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ൽ കേരള നിയമസഭ സംരക്ഷണ നിയമം ചർച്ച ചെയ്ത് പാസാക്കിയിരുന്നു. ഏറെ പുരോഗമനമായ ആ നിയമത്തെയാണ് ഓർഡിനൻസിലൂടെ ദുർബലപ്പെടുത്തിയിരിക്കുന്നത്. കാശുള്ളവർക്ക് ഏത് നിലവും – തണ്ണീർത്തടവും ഏത് രൂപത്തിലും പരിവർത്തനം നടത്തുന്നതിനെ സഹായിക്കുന്നതാണ് ഇപ്പോഴത്തെ ഓർഡിനൻസ്. തികച്ചും ഇടതുപക്ഷ വിരുദ്ധവും ജനവിരുദ്ധവുമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് ഉടൻ പിൻവലി ക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സെക്രട്ടറിയേറ്റ് ധർണയിലൂടെ ആവശ്യപ്പെട്ടു. ഡോ. ആര്‍.വി.ജി. മേനോൻ ഉദ്ഘാടനം ചെയ്തു. ഡോ എൻ.കെ.ശശിധരൻ പിളള, ടി.രാധാമണി, ടി.പി.ശ്രീശങ്കർ, ബി.രമേഷ്, ടLസുനിൽ കുമാർ, ആര്‍.ഗിരീഷ് കുമാർ എന്നിവര്‍ സംസാരിച്ചു. വി.ഹരിലാൽ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *