ജനോത്സവം തിരുവനന്തപുരത്ത്

0

ജനോത്സവം തിരുവനന്തപുരത്ത് പ്രതീക്ഷകളോടെ ആവേശത്തോടെ മുന്നേറുന്ന കാഴ്ചകളാണ് ദൃശ്യമാകുന്നത്. പാലോട് മേഖലയിൽ പാട്ടിന്റെയും നാടകത്തിന്റെയും ക്യാമ്പ് കഴിഞ്ഞ് നല്ല നാട്ടിറക്കം. 2 കേന്ദ്രങ്ങളിൽ ജനങ്ങൾ ഓടി കൂടി. ഒരു കേന്ദ്രത്തിൽ ആയിരം കാഴ്ചക്കാർ.. ഇരുണ്ട കാലത്തിന്റെ പൊളിച്ചെഴുത്തായി ജനോത്സവ കാഴ്ചകൾ മുന്നേറുന്നു. കടത്തിക്കര, ആറ്റിക്കടവ്, പാലോട് മേള മൈതാനം ആവേശം ജ്വലിപ്പിച്ച് ആരവത്തോടെ…. പാലോട് മേഖലയിൽ ആയിരത്തിൽപരം പേർ ചേര്‍ന്ന് ജനോത്സവം ശരിക്കും ഉത്സവമാക്കി. പാലോട് മേഖലയ്ക്ക് അഭിനന്ദത്തിന്റെ റോസാപ്പൂക്കൾ വിതറുന്നു. കൂടെ നിന്ന് ചുമതല നിർവഹിച്ച ജില്ല വൈസ്.ബി.പ്രഭാകരനെ ജില്ല സെക്രട്ടറിഹസ്തദാനം ചെയ്യുന്നു. പാട്ട് എഴുതിയും ചൊല്ലിയും തിളങ്ങിയ കൺവീനർ ശാന്തി രാജന് നന്ദി. പാലോട് മേഖലയോട് സഹകരിച്ച നെടുമങ്ങാട് മേഖലയ്ക്കും അഭിനന്ദനങ്ങൾ. കഴക്കൂട്ടത്ത് മികച്ച ജനോത്സ പരിപാടികൾ. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചിത്ര ചുമർനിർമാണം ആവേശകരം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നല്ല കൂട്ടം. വരയിലൂടെ ചിന്തിപ്പിച്ച് ചിത്രകാരന്മാർ. കാൻസർ ബോധവൽക്കരണ ക്ലാസ്സ് നടന്നു.നേത്രചികിത്സ ക്യാമ്പ് നടത്തി. വ്യത്യസ്ത ഇടപെടൽ നടത്തി കാര്യവട്ടത്തും മുന്നേറ്റം. കുടവൂരിൽ പുസ്തക പ്രചാരണവും നടത്തി. വർക്കല ശ്രീ നാരായണ പുരത്ത് ജനോത്സവത്തിന്റെ ഭാഗമായാ ക്രിയാത്മക ഇടപെടൽ. ഒരുകുളം വൃത്തിയാക്കി നാടിന് നൽകി. നെടുമങ്ങാട് പുസ്തക പ്രചാരണം ₹ 10,000 കടത്തി. നേമത്ത് പാട്ട് പാടി പുസ്തക പ്രചാരണം ₹ 30,000 കടന്നു. കലണ്ടർ പ്രചാരണം തുടരുന്നു. വെഞ്ഞാറമൂട് കൃഷിപാഠം പരിപാടി നടന്നു. ആര്‍ ഗിരീഷ് കുമാർ നേതൃത്വം നൽകി. പുസ്തകമേളയിൽ പ്രചാരണം തുടരുന്നു. ₹ 10,000 എത്തി. കിളിത്തട്ട് കളി ആവേശകരം. ആറ്റിങ്ങൽ കഥാ പൂരം വ്യത്യസ്തമാക്കി ജനോത്സവം. വെങ്ങാനൂർ യൂണിറ്റ് കമ്മിറ്റി കൂടി ജനോത്സവം തീരുമാനിച്ചു. പെരുങ്കടവിള യൂണിറ്റ് കമ്മിറ്റി കൂടി. വ്യത്യസ്ത പരിപാടികളോടെ ജനോത്സവത്തെ നയിക്കുന്ന പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ മുന്നേറ്റം തുടരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *