ജനോത്സവം മാടായി മേഖല

മാടായി : ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലാ ജനോത്സവം ഫെബ്രുവരി 2ന് ചെറുതാഴം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.വി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.അജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഒ.പ്രഭാകരൻ, പി.നാരായണൻ കുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം കെ.വി.മനോജ് ആമുഖാവതരണം നടത്തി.
വാദ്യഘോഷ അകമ്പടിയോടെ നടന്ന ഘോഷയാത്രയോട് കൂടി കൊടിയേറ്റം നടന്നു. തുടർന്ന് പഴയകാല കലാജാഥ ഗാനങ്ങൾ കോർത്തിണക്കി പാട്ടുപന്തൽ അരങ്ങേറി. കൈരളി കുഞ്ഞിമംഗലത്തിന്റെ തെരുവു നാടകം കാലിക്കിട്ടനും അമ്മിണി പയ്യും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി.ഗോപി സ്വാഗതവും കൺവീനർ പി.കെ.വിശ്വനാഥൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ