ജനോത്സവത്തിന്റെ ഘടന 

0

1. ജനോത്സവത്തിന്റെഘടന  നമ്മുടെ ജനോത്സവത്തിന്റെ ഉള്ളടക്കത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട അഞ്ച് ഘടകങ്ങൾ.  സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പ്രദർശനപൂരം കായികപ്പെരുന്നാള്‍പൂരക്കളിത്തട്ട് വിഷയമിതി പരിപാടികള്‍1.സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പൂരത്തിന് മുമ്പ് പൂതത്തിന്റെയും ഓണപ്പൊട്ടന്റെയും പൊയ്ക്കുതിരയുടെയും കുമ്മാട്ടിയുടെയും നാട്ടിറക്കം പണ്ടുകാലം മുതലേ നമ്മുടെ നാട്ടിലുണ്ട്.  ജനോത്സവത്തിന്റെ വരവറിയിക്കൽ പരിപാടിയായാണ് നാം കലയുടെ നാട്ടിറക്കത്തെ കാണുന്നത്.  5 – 6 പേരുടെ ഒരു സംഘം  10 -15 വീടുകൾ തോറുമോ വീട്ടുകാരെ ഒന്നിച്ചു ചേര്‍ത്ത് വീട്ടുമുറ്റങ്ങളിലോ ആല്‍മരച്ചോട്ടിലോ പുഴക്കരയിലോ കുളക്കടവിലോ  ആടിപ്പാടാം.   ഒരുവീട്ടില്‍ 5 – 10 മിനിറ്റ് നീണ്ടുനിൽക്കുന്ന  ജനോത്സവസന്ദേശം ഉയർത്തിപ്പിടിക്കുന്ന പാട്ടും പറച്ചിലുമാവണം. പാട്ടുകഞ്ഞിഓരോ വീട്ടിൽനിന്നും ഒരുപിടി അരിവാങ്ങാം. അന്ന് വൈകുന്നേരമോ രാത്രിയോ ആ നാട്ടിൽ തന്നെ നടക്കുന്ന ജനോത്സവപരിപാടിയിൽ പാട്ടു പന്തലൊരുക്കി ആ അരികൊണ്ട്  പാട്ടുകഞ്ഞി കൊടുത്ത് സഹോദരൻ അയ്യപ്പന്റെ മിശ്രഭോജനത്തിന്റെ നൂറാം വാർഷികത്തിന്റെ ഓർമ പുതുക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഒരു വീട്ടിൽ അവതരിപ്പിച്ചതിൽനിന്നും വ്യത്യസ്തമാവണം അടുത്ത വീട്ടിൽ അവതരിപ്പിക്കുന്നത്യാത്രക്കൊപ്പം കുട്ടികളെ കൂട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനായി കുരുത്തോലയും ഒറിഗാമിയും ബലൂണുമൊക്കെ ആവാം.  മൊത്തം പരിപാടിയുടെ ബ്രോഷറുമായി വീട്ടുകാരെ ക്ഷണിക്കണം.  ഉറപ്പായും പെണ്‍പാട്ടും പറച്ചിലും ഉണ്ടാകണം. വഴിപ്പാട്ടുകളും വീട്ടുമുറ്റപ്പാട്ടുകളും വേണം.    കൊട്ടും മേളവും വേഷവുമുണ്ടാകണം.(ചെണ്ടയും ഉടുക്കും ദബ്ബും,  ലാപ്‌ടോപ്‌ കംപ്യൂട്ടറും പ്രൊജക്ടറും  ഒക്കെ തഞ്ചമനുസരിച്ചാവാം.) വീട്ടുചുമരിൽ ജനോത്സവത്തിന്റെ ഉള്ളടക്ക സിനിമ (signature film) പ്രദർശിപ്പിക്കാം.

2. പ്രദർശനപൂരം2. പ്രദർശനപൂരംപ്രദർശനതലത്തിലുള്ള വിവിധ പരിപാടികൾ ജനോത്സവത്തിൽ ഉണ്ടാകണം. നാട്ടുകൊട്ടക – രണ്ടുദിവസത്തെ ചലച്ചിത്രോത്സവം.  സിനിമാ പ്രദര്‍ശനത്തിന് അനുബന്ധമായിത്തന്നെ ചിത്ര ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ നടത്താം. ഇതിനായി നാട് വിഷയമായുള്ള ചിത്ര- ഫോട്ടോഗ്രാഫി, മൊബൈൽ ഫോട്ടോഗ്രാഫി  മത്സരങ്ങൾ സംഘടിപ്പിക്കാം.  പ്രദർശനവണ്ടി – ജനോത്സവം നടക്കുന്ന ന്യൂക്ലിയസ് പഞ്ചായത്തിലും ഓര്‍ബിറ്റല്‍ പഞ്ചായത്തിലുമായി സഞ്ചരിക്കുന്ന വണ്ടി. പ്രദര്‍ശനത്തിനായി ഫോട്ടോകള്‍, പാനലുകള്‍, ചെറുസിനിമകള്‍, പുസ്തകങ്ങള്‍, ചൂടാറാപ്പെട്ടി, സമത ഉത്പന്നങ്ങള്‍ എന്നിവ വേണം.  വായനശാല, സ്‌കൂൾ, ക്ലബുകൾ  എന്നിവയുമായി  ഇതിനെ ബന്ധിപ്പിക്കാം. വൈകുന്നേരങ്ങളിൽ കലാപരിപാടികൾക്കൊപ്പം രണ്ട് മൂന്ന് ടെലസ്കോപ്പുകള്‍ ഒരുക്കാനാകുമോ? നക്ഷത്രക്ലാസ്, സയന്‍സ് മിറക്കിള്‍ ഷോ എന്നിവ ഇതിനോടൊപ്പം സംഘടിപ്പിക്കാം.

3. കായിക പ്പെരുന്നാൾ – തുല്യതയുടെ കളിക്കളം എല്ലാ ജനോത്സവങ്ങളിലും നിര്‍ബന്ധമായും കായികമേഖലയില്‍ ഒരു ഇടപെടല്‍ പ്രവര്‍ത്തനം ഉണ്ടാവണം. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു പങ്കെടുക്കുന്ന മത്സരങ്ങൾ മതി. ഫുട്ബാൾ, വോളി ബാൾ, സൈക്കിൾ ഓട്ടം, സൗജന്യ സൈക്കിൾ/സ്കൂട്ടർ പരിശീലനം, നീന്തല്‍ അങ്ങനെ ഒരുപാടു സാധ്യതകൾ ഉണ്ട്.. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്ത്..ഭിന്നശേഷിക്കാർക്കും പ്രായമേറിയ യുവാക്കൾക്കും വേണ്ടിയുള്ള മത്സരങ്ങൾ എല്ലായിടത്തും നിർബന്ധമായും സംഘടിപ്പിക്കണം. ജനോത്സവം കഴിയുമ്പോഴേക്കും പ്രദേശത്തെ ഒരു മൈതാനത്ത് സ്ത്രീകള്‍ സ്ഥിരമായി കളിക്കുന്ന സാഹചര്യം ഉണ്ടാവണം. ജനോത്സവപ്രഖ്യാപനമായി ഈ മൈതാനത്തെ തുല്യതയുടെ കളിക്കളമായി (GENDER  NEUTRAL PLAYGROUND) പ്രഖ്യാപിക്കാം.4. പൂരക്കളിത്തട്ട്പൂരക്കളിത്തട്ട് രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കാം. ജനോത്സവത്തിന്റെ കൊട്ടിക്കലാശമാണിത്. ഇവിടെ നാടകങ്ങൾ, പാട്ടുകൾ, അത്യാവശ്യം പ്രസംഗങ്ങൾ എന്നിവ ഉള്ളടക്കമാകാം.. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, ഭിന്നശേഷിയുള്ളവർ ഇവരെയൊക്കെ മുന്നിൽ കണ്ടുകൊണ്ടും അവരുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ടുമാകണം അവതരണങ്ങൾ. അരങ്ങും അലങ്കാരവുമായി പൂരക്കളിത്തട്ട് നടക്കുന്ന ഇടം നിറയണം. ജനോത്സവത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകള്‍, ചെറുനാടകരൂപങ്ങള്‍, മറ്റുകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കാം. സ്കൂള്‍ ശാസ്ത്രനാടകങ്ങള്‍ , കലോത്സവനാടകങ്ങള്‍ എന്നിവയുടെ പുനരവതരണത്തിന് അവസരമൊരുക്കാം.പ്രകാശനങ്ങള്‍, സമ്മാനവിതരണം- ജനോത്സവത്തിന്റെ ഭാഗമായി നിര്‍മിച്ച ഓര്‍മപുസ്തകം, ജനോത്സവവീഡിയോഡോക്യുമെന്റ് , വിവിധ പരിപാടികളുടെ ഭാഗമായി രൂപപ്പെട്ട ഉത്പന്നങ്ങള്‍എന്നിവ പൂരക്കളിത്തട്ടില്‍ പ്രകാശനം ചെയ്യാം. ജനോത്സവത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂരക്കളിത്തട്ടില്‍ പ്രഖ്യാപിക്കണം. അതിഥികള്‍ – ദേശീയ, സംസ്ഥാന കലാകാരികളെയും അവരുടെ അവതരണങ്ങളെയും കുറിച്ച് ആലോചിക്കാം..

Leave a Reply

Your email address will not be published. Required fields are marked *