ജല സന്ദേശജാഥ സംഘടിപ്പിച്ചു

കോലഴി : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ലോകജലദിനത്തോടനുബന്ധിച്ച് ജലസന്ദേശജാഥ സംഘടിപ്പിച്ചു. ജലസുരക്ഷ ജീവസുരക്ഷ, ശുദ്ധജലം നമ്മുടെ ജന്മാവകാശം, തണ്ണീർത്തടങ്ങളും നെൽവയലുകളും കുന്നുകളും കാടുകളും സംരക്ഷിക്കുക, അനധികൃത കുഴൽകിണർ നിർമാണം തടയുക, മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുക, കിണർ റീചാർജിങ് നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു കോലഴി തെരുവുകളിലൂടെയുള്ള സന്ദേശ ജാഥ. യൂണിറ്റ് പ്രസിഡണ്ട് സി.എ.കൃഷ്ണൻ, സെക്രട്ടറി രജത് മോഹൻ, സി.ബാലചന്ദ്രൻ, ദിവാകരൻ, ഡോ.എസ്.എൻ. പോറ്റി, കെ.വി. ആന്റണി, ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ