ജൈവ വൈവിധ്യത്തെ ചേർത്ത് പിടിച്ച് സയൻസ് സെന്റർ

0
തുരുത്തിക്കരയിലെ ലോകപരിസ്ഥിതി ദിനം പരിപാടിയില്‍ നിന്ന്

എറണാകുളം: ലോകപരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് തുരുത്തിക്കര സയൻസ് സെന്ററും തുരുത്തിക്കര യൂണിറ്റും. ഹരിതകേരളം മിഷനുമായി സഹകരിച്ചു കൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി യുവസമിതി പ്രവർത്തകരായ കൃഷ്ണപ്രിയയുടെയും വിഷ്ണുവിന്റെയും പറമ്പിലെ സമ്മിശ്ര കൃഷിയുടെ ഉദ്ഘാടനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻ നിർവ്വഹിച്ചു. തുരുത്തിക്കര യൂണിറ്റ് പ്രസിഡന്റ് എംകെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിതകേരളം മിഷൻ എറണാകുളം ജില്ലാ കോ-ഓർഡിനേറ്റർ സുജിത്ത് കരുൺ ഫലവൃക്ഷതൈകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പുലരി ബാലവേദി സെക്രട്ടറി മിത്ര അനിൽകുമാർ തൈ ഏറ്റുവാങ്ങി. പരിസ്ഥിതി ദിന സന്ദേശം സയൻസ് സെന്റര്‍ നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ അമൃത വി നിർവ്വഹിച്ചു. യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി മാധവൻ, സ്ഥിരം സമിതി അദ്ധ്യക്ഷ സുധ രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ‘നിജി ബിജു, വി കെ വേണു, മുൻ ഗ്രാമ പഞ്ചായത്തംഗം ടി കെ മോഹനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ സുരേഷ്, ഹരിതശ്രി വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡൻ്റ് കെ കെ ജോർജ്, കൃഷി വകുപ്പ് മുൻ അസി. ഡയറക്ടർ ലാലി രാമകൃഷ്ണൻ, ഡി.വൈ.എഫ്.ഐ. ആരക്കുന്നം മേഖല സെക്രട്ടറി ലിജോ ജോർജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സയൻസ് സെന്റർ എക്സി.ഡയറക്ടർ പി എ തങ്കച്ചൻ ആമുഖാവതരണം നടത്തി. സയൻസ് സെന്റർ ജോയിന്റ് ഡയറക്ടർ കെ കെ ശ്രിധരൻ സ്വാഗതം പറഞ്ഞ യോഗത്തിന് തുരുത്തിക്കര യൂണിറ്റ് ജോ. സെക്രട്ടറി ജിഷാ ഗോപി നന്ദി രേഖപ്പെടുത്തി. വ്യക്തികൾക്കും സംഘടനകൾക്കുമായി 1000 തൈകൾ വിതരണം ചെയ്തു.
കുന്നപ്പിള്ളിയിൽ കുറുപ്പഗ്ലേരി ചാക്കോയുടെ വസതിയിൽ തണൽ നന്മ വയോജന കൂട്ടായ്മയുമായി ചേർന്ന് നടത്തിയ പരിസ്ഥിതി ദിനാചരണം സയൻസ് സെന്റർ എക്‌സി. ഡയറക്ടർ പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്തംഗം യു പി സാറാമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സയൻസ് സെന്റർ നേച്ചർ ക്ലബ് കോ ഓർഡിനേറ്റർ അമൃത വി പരിസ്ഥിതി ദിന സന്ദേശം നൽകി. മേഖല കമ്മിറ്റിയംഗം കെ കെ പ്രദിപ് കുമാർ, പോൾസൺ തോപ്പിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ആദ്യ തൈ വയോജന കൂട്ടം മുതിർന്ന അംഗം പി ഡി മാർക്കോസ് ഏറ്റുവാങ്ങി.
യോഗത്തെ തുടർന്ന് പൊതു ജനങ്ങൾക്കായി തൈകൾ വിതരണം ചെയ്തു.
കറുത്തേടത്ത് മുക്ക് റെജിയുടെ വസതിയിൽ സംഘടിപ്പിച്ച പരിപാടിയിൽ തുരുത്തിക്കര യൂണിറ്റ് ജോ. സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു.സയൻസ് സെന്റർ നേച്ചർ ക്ലബ് കോ ഓർഡിനേറ്റർ അമൃത വി പരിസ്ഥിതി ദിന സന്ദേശം നൽകി. മേഖല കമ്മിറ്റിയംഗം കെ കെ പ്രദിപ് കുമാർ തൈകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
യുവസമിതി സംസ്ഥാന കമ്മിറ്റിയംഗം ജിബിൻ ടി സ്വാഗതം പറഞ്ഞ യോഗത്തിന് യുവ സമിതിയംഗം വിഷ്ണു ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *