ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങളുമായി യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജ്യോതിശാസ്ത്രം അടിസ്ഥാന വിഷയമാക്കി സംഘടിപ്പിച്ച ഈ വർഷത്തെ യുറീക്ക / ശാസ്ത്രകേരളം ആലുവ സബ് ജില്ലാ വിജ്ഞാനോത്സവം ജനവരി 13 ഞായർ രാവിലെ 10 നു ആലുവ എസ് എൻ ഡി പി ഹയർസെക്കന്ററി സ്കൂളിൽ ഡോ എം പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി ജി തമ്പി അദ്ധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ആർ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി നടന്ന പ്രവർത്തനങ്ങൾക്ക് കെ സി ജയമോഹൻ, അഞ്ജലി വർഗീസ്, ഡോ എം പി വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷകർത്താക്കൾക്കായുള്ള ക്ലാസുകളുടെ ഉദ്ഘാടനം പ്രൊഫ ഇ എസ് സതീശൻ നിർവഹിച്ചു. ബഹുമുഖശേഷിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ എം കെ രാജേന്ദ്രൻ ക്ലാസ് എടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ