കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഡോ.എം.പി.പരമേശ്വരന് ലഭിച്ചു. ശാസ്ത്രചിന്തകനും ശാസ്ത്രപ്രചാരകനുമായ എം.പി.പരമേശ്വരന്‍… ശാസ്ത്രത്തിനും ശാസ്ത്രസാഹിത്യ പരിഷത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹത്‌വ്യക്തിത്വം… കേരളത്തെയും ഇന്ത്യയെയും ലോകത്തെയും കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കാണുകയും മറ്റുള്ളവരെ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എം.പിക്ക് ലഭിച്ച ആദരത്തില്‍ അതിയായി സന്തോഷിക്കുന്നു. പലപ്പോഴും തന്നെ തേടി വന്നിട്ടുള്ള അംഗീകാരങ്ങള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. പത്മശ്രീ ലഭിച്ചപ്പോള്‍ ‘വേണ്ട’ എന്നു പറയുകയും ശാസ്ത്രസാഹിത്യ പരിഷത്തിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആദരണീയനായ എം.പിയ്ക്ക് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിനന്ദനങ്ങള്‍.