തിരുവനന്തപുരം ജില്ലയിൽ സൂര്യോത്സവങ്ങൾ 38 കേന്ദ്രങ്ങളിൽ

0

തിരുവനന്തപുരം: ജില്ലയിൽ 38 ഇടങ്ങളിൽ സൂര്യോൽസവങ്ങൾ സംഘടിപ്പിച്ചു. ബാലസംഘം, ഗ്രന്ഥശാലകൾ, സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ സംഘടനകള്‍ സൂര്യോൽസവത്തിന്റെ ഭാഗമായി. കുട്ടികളും മുതിർന്നവരുമായി പതിനയ്യായിരത്തിലേറെ പേർ ഗ്രഹണം കാണാനും അറിയാനും ഈ കേന്ദ്രങ്ങളിൽ എത്തി. തിരുവനന്തപുരം ജില്ലയിലെ 96 സ്കൂളുകളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പുകളിലെ കുട്ടികളും ഗ്രഹണം വീക്ഷിച്ചു.
പ്രത്യേക കണ്ണുകൾക്കു പുറമേ പ്രൊജക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളും ഗ്രഹണ നിരീക്ഷണത്തിന് പല കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ നിർദ്ദേശങ്ങളും വിശദീകരണവും നൽകി.
സൂര്യോത്സവ കേന്ദ്രങ്ങളിലെത്തിയവരെല്ലാം ഒരുമിച്ച് ലഘുഭക്ഷണവും കഴിച്ചു. മുന്നൊരുക്കമായി കഴിഞ്ഞ രണ്ടാഴ്ച കാലമായി സ്കൂളുകൾ, കോളേജുകൾ, ഗ്രന്ഥശാലകൾ, എൻ.എസ്.എസ് ക്യാമ്പുകൾ എന്നിവിടങ്ങളിലായി നടന്ന ഇരുന്നൂറിലേറെ ‘ഗ്രഹണം അറിയേണ്ടത്’ ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിൽ വർക്കലപാപനാശം ഹെലിപ്പാഡ്, ചെറുന്നിയൂർ എച്ച്.എസ്.എസ്, പനയറ എസ്.എൻ.വി.എച്ച്.എസ്.എസ്, പനയറ വായനശാല, കൊല്ലമ്പുഴ ഫ്രണ്ട്സ് ലൈബ്രറി, കല്ലറ ബസ്‌സ്റ്റാന്റ്, പിരപ്പൻകോട് എൽ.പി.എസ്., ഗവ. എൽ.പി.എസ്.മടത്തുവാതുക്കൽ, വിതുര എച്ച്.എസ്, വെള്ളനാട് ഗവ. എൽ.പി.എസ് ,പൂവച്ചൽ ഗവ. യു.പി.എസ്, കാട്ടാക്കട കിള്ളി എൽ.പി.എസ്., പാലോട് കെ.വി.യു.പി.എസ്, ഭരതന്നൂർ ജംഗ്ഷൻ, പെരിങ്ങമ്മല എൻ.എസ്.എസ്.എച്ച്.എസ്,കാര്യവട്ടം ഗവ. കോളേജ്, വേങ്ങോട് വെള്ളായണി മല, കാട്ടായിക്കോണം മടവൂർപാറ, ചെമ്പക മംഗലം കോവൂർ ഗ്രന്ഥശാല, നെടുമങ്ങാട് തിരിച്ചിട്ടപാറ, മുണ്ടേലമണിദ്വീപ്, നെയ്യാറ്റിൻകര ബി.എച്ച്.എസ്, വ്ളാത്താങ്കര വൃന്ദാവൻ സ്കൂൾ, ഇഞ്ചിവിളസ്കൂൾ, കിളിമാനൂർ പുല്ലൂർ മുക്ക് ഗവ. എൽ.പി.എസ്, ചാക്ക വൈ.എം.എ ലൈബ്രറി, പേരൂർക്കട ജി.എച്ച്.എസ്, നെടുങ്കാട്, നേമം ആനപ്പാറ എച്ച് എസ് ,നേമംറയിൽവേസ്റ്റേഷൻ, മലയിൻകീഴ് ആനപ്പാറ എച്ച്.എസ്, അരുവിപ്പുറം കൊടുതൂക്കിമല എന്നീ സ്ഥലങ്ങളിലാണ് സൂര്യോൽസവം നടന്നത്.
മലയിൻകീഴ് ആനപ്പാറയിൽ ഐബി സതീഷ് എംഎൽഎയും മറ്റു കേന്ദ്രങ്ങളിൽപഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും സൂര്യേൽസവങ്ങൾ ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറയിലുള്ളവർ ഗ്രഹണം കാണാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *