തുരുത്തിക്കരയില്‍ ചങ്ങാതിക്കൂട്ടം

0
തുരുത്തിക്കര യൂണിറ്റിൽ ബാലവേദി ചങ്ങാതിക്കൂട്ടം വാർഡ്മെമ്പർ നിജിബിജു ഉദ്ഘാടനം ചെയ്യുന്നു.

തുരുത്തിക്കര: തുരുത്തിക്കര യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പുലരി ബാലവേദി, ചങ്ങാതിക്കൂട്ടം എന്ന പേരില്‍ സംഘടിപ്പിച്ച അവധിക്കാല ബാലോത്സവം ലഘു പരീക്ഷണങ്ങളും കളികളും കൊണ്ട് ശ്രദ്ധേയമായി. പതിനാലാമതു ചങ്ങാതിക്കൂട്ടം പുലരി ബാലവേദി പ്രസിഡണ്ട് റയാൻ റജിയുടെ അദ്ധ്യക്ഷതയില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നിജി ബിജു ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധവും കുട്ടികളും എന്ന വിഷയത്തിൽ സയൻസ് സെന്‍റർ രജിസ്ട്രാർ പി. എ. തങ്കച്ചൻ ക്ലാസ് നയിച്ചു. മുളന്തുരുത്തി മേഖല ബാലവേദി കൺവീനർ പ്രദീപ് കുമാർ, ഡി വൈ എഫ് ഐ ആരക്കുന്നം മേഖലാ പ്രസിഡണ്ട് ലിജോ ജോർജ്‌ എന്നിവർ സംസാരിച്ചു. പുലരി ബാലവേദി സെക്രട്ടറി മിത്ര അനിൽകുമാർ സ്വാഗതവും യുവ സമിതി പ്രവർത്തക ജിസ്ന ടി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *