തുല്യതാ സംഗമം

നിടുംബ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനോത്സവവുമായി സഹകരിച്ച് നിടുംബ ഇ.കെ.നായനാർ വായനശാല & ഗ്രന്ഥാലയം വനിതാ വേദി തുല്യതാ സംഗമം സംഘടിപ്പിച്ചു. ജന്റർ വിഷയ സമിതി ജില്ലാ കൺവീനർ വി.പി.സിന്ധു വിഷയം അവതരിപ്പിച്ചു. വനിതാവേദി പ്രസിഡണ്ട് സി.നിഷ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, കെ.ബി.ശോഭ, കെ.രാധാകൃഷ്ണൻ, പി.ബി. വിനോദ്, വി.വി.മനോജ്, സുഭാഷ് ചന്ദ്ര ജയൻ, പി. രമ്യ എന്നിവര്‍ സംസാരിച്ചു. വനിതാവേദി കൺവീനർ പി.സുസ്മിത രമേശൻ സ്വാഗതവും യുവ സമിതി സോണൽ സെക്രട്ടറി കെ.രാഖി നന്ദിയും പറഞ്ഞു.

You may have missed