21/04/24 തൃശൂർ

പരിഷത്തിന്റെ ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരുടേയും, ശാസ്ത്രാദ്ധ്യാപകരുടേയും കൺവെൻഷൻ ചേർന്നു. ശാസ്ത്രത്തിന്റെ രീതിയും, ദർശനവും നിഷേധിക്കുകയും, ശാസ്ത്ര ഗവേഷണത്തിന് ഫണ്ട് വെട്ടി കുറക്കുകയും, കപട ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും അധികാരത്തിൽ വന്നാലുണ്ടാകുന്ന ആശങ്കകൾ അവർ പങ്ക് വെച്ചു. ജനാധിപത്യവും, തുല്ല്യതയും, ശാസ്ത്രാവബോധവും, ബഹുസ്വരതയും പുലരാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവനയിൽ ഒപ്പുവെച്ചു.
ഡോ.കെ. വിദ്യാസാഗർ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ.ടി.വി. സജീവൻ, ഡോ.കെ.കെ.അബ്ദുള്ള, ഡോ.ജോർജ് തോമാസ്, സി.വിമല, സി.ബാലചന്ദ്രൻ, ഡോ. ജിജു മാത്യു, ഡോ.ബിജോയ്, പ്രൊ.വി.ആർ രഘുനന്ദനൻ, പ്രൊ.കെ.ആർ ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed