തൃത്താല മേഖല വികസന പദയാത്ര

0

ടി.കെ.നാരായണ ദാസ് പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തൃത്താല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് ആനക്കരയിൽനിന്ന് ആരംഭിച്ച വികസന പദയാത്ര നവംബർ 3 ന് പിലാക്കാട്ടിരിയിൽ അവസാനിച്ചു. പ്രളയാനന്തര കേരളത്തിലെ വികസന പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്നാണ് ജാഥയിൽ ചർച്ച ചെയ്തത്. ആനക്കരയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പദയാത്ര ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് മേഖല സെക്രട്ടറി സി.ഗോപി സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ല സെക്രട്ടറി കെ.എസ്‌.നാരായണൻ കുട്ടി വിശദീകരണം നടത്തി.
നവംബർ 2 ന് കുമരനല്ലൂരിൽ നന്നാരംഭിച്ച പദയാത്രക്ക് പടിഞ്ഞാറങ്ങാടി, കോക്കാട്, ആലൂർ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് സ്വാഗത സംഘം ചെയർമാൻ എം.പി.കൃഷ്ണൻ സ്വാഗതം പറഞ്ഞു. പി.വി.സേതുമാധവൻ വിശദീകരണം നടത്തി. ആലൂരിലെ സമാപന കേന്ദ്രത്തിൽ, പരിഷത്ത് സംസ്ഥാന സെക്രട്ടറി മനോജ്കുമാർ സംസാരിച്ചു. നവംബർ 3 ന് തൃത്താലയിൽ നിന്നാരംഭിച്ച പദയാത്ര മേഴത്തൂർ, കൂറ്റനാട് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പിലാക്കാട്ടിരിയിൽ സമാപിച്ചു. തൃത്താലയിൽ എം.എം.പരമേശ്വരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ഇ.ശങ്കരൻ സ്വാഗതം പറഞ്ഞു. പരിഷത്ത് സ്ഥാപകാംഗം ഡോ.എം.പി.പരമേശ്വരൻ പ്രാദേശിക വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു. പി.വി.സേതുമാധവൻ, വി.എം.രാജീവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണം നടത്തി. പിലാക്കാട്ടിരി സമാപന കേന്ദ്രത്തിൽ പരിഷത്ത് നിർവാഹക സമിതി അംഗം കെ.മനോഹരൻ വിശദീകരണം നടത്തി. ജാഥാ ക്യാപ്റ്റൻ പി.ചന്ദ്രൻ എല്ലാ കേന്ദ്രങ്ങളിലും സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *