തൃത്താല മേഖല സമ്മേളനം

0

1

ഞാങ്ങാട്ടിരി- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം മാര്‍ച് 10, 11 തിയതികളില്‍ ഞാങ്ങാട്ടിരിയില്‍ നടന്നു. 10ന് വൈകുന്നേരം 6 മണിക്ക് ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വിഷയം അവതരിപ്പിച്ചുകൊണ്ട് മുന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍നടന്ന ഉദ്ഘാടന സമ്മേളനത്തിന് പി.കെ.സ്റ്റാലിന്‍ സ്വാഗതവും പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജയാനന്ദന്‍, രതീഷ്, രമണി തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. “നാം നമ്മുടെ ഉള്ളിലുള്ള ജാതിമത ചിന്തയെ ആദ്യം തിരിച്ചറിയേണ്ടതുണ്ട് ” എന്ന് സംവാദം അവതരിപ്പിച്ചുകൊണ്ട് വിനോദ് അഭിപ്രായപ്പെട്ടു.
മാര്‍ച് 11-ാം തിയതി രാവിലെ 9.30ന് ഗ്രാമശാസ്ത്രജാഥക്കുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. മേഖല പ്രസിഡന്റ് കെ.പരമേശ്വരന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന് ടി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.ഗംഗാധരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ പി.നാരായണന്‍ വരവു ചെലവു കണക്കും ജില്ല ജോ.സെക്രട്ടറി പ്രദീപ് കുനിശ്ശേരി സംഘടനാരേഖയും അവതരിപ്പിച്ചു. ഭാരതപ്പുഴ കൈയേറ്റം തടയുക, പൊതുവിദ്യാലയങ്ങളില്‍ മാതൃഭാഷയിലൂടെയുള്ള പഠനം ഉറപ്പുവരുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ വി.എം.രാജീവ് അവതരിപ്പിച്ചു. പി.കെ.സ്റ്റാലിന്‍, എ.സുരേഷ്, ടി.ജയദാസ്, ടി.എ.ലക്ഷ്മണന്‍, സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി കെ.പരമേശ്വരന്‍ (പ്രസിഡന്റ്), ടി.ചന്ദ്രന്‍ (സെക്രട്ടറി) പി.നാരായണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed