തൃശ്ശൂര്‍ ജില്ലാ ബാലവേദി പ്രവര്‍ത്തക ക്യാമ്പ്

0

തൃശൂർ: ജില്ലാ ബാലവേദി പ്രവർത്തക ക്യാമ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം പി കെ ലോഹിതാക്ഷൻ ചേർപ്പ് പെരുവനം സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാലവേദി ചെയർമാൻ വി വി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലവേദി ചെയർമാൻ കെ. മനോഹരൻ ബാലവേദി എന്ത് എന്തിന് എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് മലയാള കവിതകളിലൂടെയും കഥകളിയിലൂടെയും കുട്ടികളോട് എങ്ങനെ സംവദിക്കാമെന്ന് വിശദീകരിച്ചു. രണ്ടു ദിവസത്തെ ക്യാമ്പിനെ കുറിച്ച് ജില്ലാ കൺവീനർ പ്രിയൻ ആലത്ത് വിശദീകരിച്ചു. ചേർപ്പ് മേഖല ബാലവേദി കൺവീനർ ടി ഐ കെ വാസു സ്വാഗതവും മേഖല സെക്രട്ടറി കെ വി വിജയൻ നന്ദിയും പറഞ്ഞു. വിദ്യാധരൻ മാഷ് ഫോൾഡ് സ്കോപ്പ് നിർമ്മാണ പരിശീലനം നടത്തി. ചന്ദ്രൻ മാഷ് ക്യാമ്പാഗങ്ങളുമായി ബാലവേദി രംഗത്തെ അനുഭവങ്ങൾ പങ്കുവച്ചത് പുതിയ ബാലവേദി പ്രവർത്തകർക്ക് പ്രചോദനമായി. രാജൻ നെല്ലായി ബാലോത്സവ ഗാനങ്ങൾ പാടിപ്പിച്ചു കൊണ്ട് വരികളുടെ അർത്ഥതലങ്ങൾ മനസ്സിലാക്കിയാകണം പാട്ടുകൾ പാടി കൊടുക്കാനെന്ന് നിർദ്ദേശിച്ചു. നാളത്തെ ബാലവേദി പ്രവർത്തനങ്ങള്‍ എങ്ങന്നെയായിരിക്കണമെന്ന ചർച്ച നടന്നു. സൂക്ഷ്മ ജീവികളെകുറിച്ചും ഫോൾഡ് സ്കോപ്പ് ഉപയോഗിച്ച് സൂക്ഷ്മജീവികളെ കണ്ടെത്തുന്ന രീതിയും സാംമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ടതെങ്ങനെയെന്നും രണ്ടാം ദിവസം രാവിലെ ഐആര്‍ടിസിയിലെ കുമാരി റിനില വിശദീകരിച്ചു. മേഖല തലത്തിൽ നടത്തേണ്ട തുടർപ്രവർത്തനങ്ങള്‍ ആലോചിച്ചു. വി വി സുബ്രമണ്യന്റെ നേതൃത്വത്തിൽ ചാന്ദ്രദിന പരിശീലനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *