തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

0

തൃശ്ശൂര്‍
കോൾനില കൃഷിയെ സംരക്ഷിക്കാൻ നടപടി വേണം
ജലസേചനത്തിലെ അപാകതകൾ പരിഹരിച്ചും ജലവിഭവ മാനേജ്മെന്റ് കാര്യക്ഷമമാക്കിയും കോൾനില കൃഷിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണലൂരിൽ സമാപിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. 1971ലെ റാംസാർ കൺവെൻഷൻ പ്രകാരം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച കോൾപാടങ്ങൾ നെൽകൃഷിക്കും ജല സംഭരണത്തിനും ജൈവവൈവിധ്യത്തിനും പ്രധാനമായ മേഖലയാണ്. കാലാകാലങ്ങളിൽ ഓരുവെള്ളകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിനും നെൽകൃഷിക്കും നിരവധി നിക്ഷേപങ്ങൾ ഇവിടെ നടന്നിട്ടുണ്ടെങ്കിലും ഇന്ന് ഈ പ്രദേശം ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പ്രമേയം കുറ്റപ്പെടുത്തി. അന്ധവിശ്വാസ ചൂഷണ നിരോധനനിയമം പാസാക്കുക, വിദ്യാലയങ്ങളിൽ മാതൃഭാഷാ ബോധനം ഉറപ്പാക്കുക, റേഷൻ സംവിധാനം കുറ്റമറ്റതാക്കുക, ഉരുളക്കിഴങ്ങ് കർഷകരുടെ വിത്തവകാശം സംരക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *