ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല

0
ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍ഗോഡ്: കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മലയാളികൾക്ക് പ്രകൃതിയെ സംബന്ധിച്ച് പല പുതിയ പാഠങ്ങളും നൽകുന്നുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് പരിഷത് മുൻ സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ വിശദീകരിച്ചു. പഞ്ചായത്തുകളിൽ കൃത്യമായ സൊണേഷൻ ആവശ്യമുണ്ടെന്ന് അദ്ദേഹം ആവശ്യപ്പട്ടു. ശാസ്ത്രീയമായ ജലവിനിയോഗവും റോഡ് നിർമാണത്തിലെ ശാസ്ത്രീയ സമീപനവും അത്യാവശ്യമാണ്. കിണർ റീചാർജിംഗ് പഞ്ചായത്തു പദ്ധതി കളിൽ ഉൾപ്പെടുത്തിയും ജനകീയമായും മുഴുവൻ തദ്ദേശീയ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. തോടുകളും കുളങ്ങളും വൃത്തിയാക്കുകയും ,ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കക്കൂസുകളും മറ്റു സൗകര്യങ്ങളും മുൻകൂട്ടി ചെയ്യേണ്ടതാണ്.മാർച്ച് മാസത്തിനുള്ളിൽ ഒരു ദുരന്തമുൻകരുതൽ തയ്യാറെടുപ്പ് രേഖ തയ്യാറാക്കുകയും മെയ് മാസത്തിൽ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും വേണം. എ.എം.ബാലകൃഷ്ണൻ, പപ്പൻകുട്ടമത്ത്, എം.ഗോപാലൻ, ടി.കെ.ദേവരാജൻ, കെ ബാലകൃഷ്ണൻ, വി വി ശാന്ത എന്നിവർ സംസാരിച്ചു. കെ കെ രാഘവൻ അധ്യക്ഷത വഹിച്ചു. കെ പ്രേംരാജ് സ്വാഗതവും എം രമേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *