ധാബോൽക്കർ അവാർഡ് ഏറ്റുവാങ്ങി

0
ഡോ. നരേന്ദ്ര ദാബോല്‍ക്കര്‍ അവാർഡ് അരുണാറോയ്, സുനില്‍ ദേശ്‍മുഖ് എന്നിവരില്‍ നിന്നും
എ പി മുരളീധരനും കെ രാധനും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

പൂനെ: ഡോ. നരേന്ദ്ര ദാബോല്‍ക്കറിന്റെ പേരില്‍ മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവന പുരസ്‍കാരം ജനുവരി 12 ന് പൂനെ തിലക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അരുണാറോയ്, മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) പ്രവര്‍ത്തകന്‍ സുനില്‍ ദേശ്‍മുഖ് എന്നിവരില്‍ നിന്നും പ്രസിഡണ്ട് എ പി മുരളീധരനും ജനറല്‍ സെക്രട്ടറി കെ രാധനും ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാര്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *