എലവഞ്ചേരി : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നവോത്ഥാന കലാജാഥയ്ക്ക് എലവഞ്ചേരിയില്‍ ആവേശകരമായ സ്വീകരണം നല്കി. എലവഞ്ചേരി സയന്‍സ് സെന്ററില്‍ നല്കിയ സ്വീകരണം ബഹു:MLA കെ.ബാബു ഉദ്ഘാടനം ചെയ്തു. 800 പേര് കലാജാഥ കാണുവാന്‍ എത്തി. ജാഥാ അംഗങ്ങള്‍ക്ക് യൂണിറ്റിന്റെ ഉപഹാരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശിവരാമന്, ആര്.കൃഷ്ണന് എന്നിവര്‍ വിതരണം ചെയ്തു. കലാജാഥയെ സ്വീകരിക്കുന്നതിന് സയന്‍സ് സെന്റര്‍ പഠിതാക്കളുടെ നേതൃത്വത്തില്‍ എലവഞ്ചേരിയിലെ വീടുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് 122220 രൂപയൂടെ ശാസ്ത്ര പുസ്തകളാണ് പ്രചരിപ്പിച്ചത്. ജാഥ സ്വീകരണ വേളയില്‍ പുസ്തക വില്‍പ്പനയുടെ മുഴുവന്‍ തുകയും ജില്ലാക്കമ്മിറ്റിയെ ഏല്‍പ്പിച്ചു. പരിപാടിക്ക് പരിഷത്ത് യൂണിറ്റ് സെക്രട്ടറി പ്രകാശന് സ്വാഗതവും പ്രസിഡന്റ് രാജേഷ് നന്ദിയും പറഞ്ഞു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- കല-സംസ്കാരം
- നവോത്ഥാന ജാഥക്ക് ആവേശകരമായ സ്വീകരണം നല്കി എലവഞ്ചേരി