നാടിനെ വീണ്ടെടുക്കാൻ ജനസംവാദയാത്ര

0

മലപ്പുറം: ‘കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം’ ആഹ്വാനവുമായി സംഘടിപ്പിച്ച ജനസംവാദയാത്രകൾ ശ്രദ്ധേയമായി. പ്രളയാനന്തര കേരളത്തിന്റെ ശാസ്ത്രീയ വികസനത്തിന് മാർഗ രേഖ തയ്യാറാക്കാൻ ജനകീയ കൂട്ടായ്മ ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം.
പടിഞ്ഞാറൻ മേഖലാ ജാഥ കാലിക്കറ്റ് സർവകലാശാല ബസ് സ്റ്റോപ് പരിസരത്ത് ജനറൽ സെക്രട്ടറി കെ രാധൻ ഉദ്ഘാടനംചെയ്തു. ഡോ. വി കെ ബ്രിജേഷ് പ്രളയാനന്തര കേരളം വിഷയം അവതരിപ്പിച്ചു. സർവകലാശാല രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി, പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു, വിനോദ് നീക്കാംപുറത്ത്, ആർ എസ് പണിക്കർ, എം വിജയൻ, ജാഥാ ക്യാപ്റ്റൻ പി രമേഷ് കുമാർ എന്നിവർ സംസാരിച്ചു. സി എൻ സുനിൽസ്വാഗതവും സാജിദാബി നന്ദിയും പറഞ്ഞു.
കിഴക്കൻ മേഖലാ ജാഥ പോത്തുകല്ല് ബസ്സ്റ്റാന്‍‌ഡ് പരിസരത്ത് പഞ്ചായത്ത് പ്ര‌‌സിഡന്റ് സി കരുണാകരൻപിള്ള ഉദ്ഘാടനം ചെയ്തു. കെ മനോഹരൻ വിഷയം അവതരിപ്പിച്ചു. വി വിനോദ്, എം എസ് മോഹനൻ, കെ അരുൺകുമാർ, എം പി ഷീജ, ഫൂലൻദേവി എന്നിവർ സംസാരിച്ചു. ടി വി ബെന്നി സ്വാഗതവും പി ശ്രീജ നന്ദിയും പറഞ്ഞു.
എം എസ് മോഹനൻ ക്യാപ്റ്റനായ കിഴക്കൻ മേഖലാ ജാഥ വ്യാഴാഴ്ച എടക്കര, ചുങ്കത്തറ, ചന്തക്കുന്ന്, വണ്ടൂർ, പോരൂർ, പാണ്ടിക്കാട്, എടവണ്ണ (സമാപനം) എന്നിവിടങ്ങളിലാണ് പര്യടനം. പി രമേഷ് കുമാർ ക്യാപ്റ്റനായ പടിഞ്ഞാറൻ ജാഥ പൊന്നാനി, നരിപ്പറമ്പ്, പുറത്തൂർ, തിരൂർ, താനാളൂർ, കക്കാട് എന്നിവിടങ്ങളിലെ പര്യടനശേഷം കുന്നുംപുറത്ത് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *