നാവിലെ രുചിയും പഴമയുടെ സ്നേഹവും പങ്കുവെച്ച് കിഴങ്ങ് വിഭവമേള

മാടായി : ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലാ ജനോത്സവത്തിന്റെ ഭാഗമായി ചെങ്ങൽ യൂണിറ്റിന്റെയും പി.കൃഷ്ണപിള്ള സ്മാരക വായനശാലയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ കിഴങ്ങ് വിഭവമേള സംഘടിപ്പിച്ചു. വ്യത്യസ്ത കിഴങ്ങുകളിൽ നിന്നും 50ൽ പരം എരിവും മധുരവും ഉള്ള വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായി. പുതുതലമുറ അറിയാത്ത നിരവധി കിഴങ്ങുകളെക്കുറിച്ചും കൂട്ടായ്മയുടെ പരമ്പരാഗത ഭക്ഷ്യസംസ്കാരം ബേക്കറി/ഹോട്ടൽ ഭക്ഷ്യസംസ്കാരത്തിലേക്ക് ചുരുക്കപ്പെടുന്നു എന്നും വിഭവമേള ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു. പി.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി.മോഹനൻ, പി.നാരായണൻ കുട്ടി, പി.ഗോവിന്ദൻ, എൻ.ശ്രീജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ശാസ്ത്രകേരളം മാനേജിംഗ് എഡിറ്റർ എം.ദിവാകരൻ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. ഡി.രാമചന്ദ്രൻ സ്വാഗതവും കെ.വി.ഹനീഷ് നന്ദിയും പറഞ്ഞു. വിഭവമേളയിൽ എത്തിച്ചേർന്ന മുഴുവൻ ആളുകൾക്കും കുണ്ടു കിഴങ്ങും മത്തിക്കറിയും കട്ടൻ കാപ്പിയും വിതരണം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ