നിർധനകുടുംബത്തിന് ടെലിവിഷന്‍

0

തൃശ്ശൂര്‍‌: മുളങ്കുന്നത്തുകാവ് യൂണിറ്റ് ഉദയനഗർ കോളണിയിലെ നിർധന കുടുംബത്തിന് ടെലിവിഷൻ നൽകി. ഓട്ടോറിക്ഷാ തൊഴിലാളിയായ കോമ്പിയിൽ സുനിൽകുമാറിന്റെ വിദ്യാർത്ഥികളായ 3 മക്കൾക്ക് ഓൺലൈൻ പഠനത്തിന് ഇത് സഹായകരമാകും.
ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, യൂണിറ്റ് സെക്രട്ടറി ടി ഹരികുമാർ, പഞ്ചായത്തംഗം ഷിജി സുനിൽ കുമാർ, പി ജി ജയപ്രകാശ്, മണി അയനിക്കൽ, സി വി ഈശ്വരവാര്യർ, എസ് മീന, എം എൽ ആന്റണി എന്നിവർ സുനിൽകുമാറിന്റെ വീട്ടിലെത്തിയാണ് ടി.വി. കൈമാറിയത്.
കൊവിഡ് ബോധവൽക്കരണവും പ്രതിരോധപ്രവർത്തനങ്ങളും പരിഷത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *