നെല്‍വയല്‍ തണ്ണീര്‍ത്തട ഓർഡിനൻസിനെതിരെ കൊല്ലത്ത് കലക്ടറേറ്റ് മാർച്ച്

കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച മാർച്ച് 11.30ന് കൊല്ലം കലക്ടറേറ്റിന് മുന്നിൽ നടന്ന ധര്‍ണ ജി രാജശേഖരൻ ഉത്‌ഘാടനം ചെയ്തു. കെ വി വിജയൻ അധ്യക്ഷത വഹിച്ച ധര്‍ണക്ക് ജി കലാധരൻ സ്വാഗതം പറഞ്ഞു. പരിസര വിഷയ സമിതി കൺവീനർ ഹുമാം റഷീദ് പ്രസംഗിച്ചു, കൊല്ലം മേഖലാ സെക്രട്ടറി ബി ഉമേഷ് നന്ദി പറഞ്ഞു. ചാത്തന്നൂർ, ചവറ, കൊല്ലം, കൊട്ടാരക്കര, കുണ്ടറ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ മേഖലകളിൽ നിന്നും 50 ലേറെ പ്രവർത്തകർ മാർച്ചിലും ധര്‍ണയിലും പങ്കെടുത്തു. പ്രതിഷേധ ജാഥക്ക് ജി കലാധരൻ, പി ഹുമാം റഷീദ്, ജി രാജശേഖരൻ, കെ പ്രസാദ്, ബി ഉമേഷ്, എസ്.എം ജോസഫ്, എന്നിവർ നേതൃത്വം നൽകി. ധർണക്ക് ശേഷം ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ