‘നെഹ്റൂവിയന്‍ ഇന്ത്യ’ പ്രകാശനം ചെയ്തു

അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ കോളേജ് പ്രിന്‍സിപ്പള്‍ ഇന്ദു കെ മാത്യുവിനു നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നു.

കണ്ണൂര്‍: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നെഹ്റൂവിയന്‍ ഇന്ത്യ പുനര്‍ വായനയുടെ രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ കണ്ണൂര്‍ ജില്ലാതല പ്രകാശനം പേരാവൂര്‍ മലബാര്‍ ബി.എഡ് കോളേജില്‍ നടന്നു.
കോളേജ് പ്രിന്‍സിപ്പല്‍ ഇന്ദു കെ മാത്യുവിനു നല്‍കി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം സി പി ഹരീന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. പേരാവൂര്‍ മേഖല സെക്രട്ടറി എം വി മുരളീധരന്‍, കെ വിനോദ് കുമാര്‍, രാഹുല്‍ ടി പി, പ്രീത കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.