പന്തളം മേഖലാ സമ്മേളനം

0

mekhala-panthalam

പന്തളം : ശാസ്ത്രസാഹിത്യ പരിഷത്ത് പന്തളം മേഖലാ സമ്മേളനം പ്രൊഫ.കെ.എൻ.പരമേശ്വരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. സി.ബി.രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എ.ഹരിഹരന്‍പിള്ള സംഘടനാ രേഖ അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി എ.കെ. ഗോപാലൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ മീരാൻ, കൃഷ്ണകുമാർ, എസ്.എൻ. ബിനുരാജ്, മഹേഷ്, എം.ആർ. നാരായണൻ നായർ, ബിജു സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപ്രസിഡന്റ് പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ, ജില്ലാകമ്മിറ്റി അംഗങ്ങളായ പ്രൊഫ. ടി.ആർ രത്നം, ഡോ.വി.ആർ. വിജയലക്ഷ്മി, ഡോ.കെ.പി.കൃഷ്ണൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ.സി.ബി.രാജു പ്രസിഡന്റായും, പി.ആർ.ശ്രീധരൻ സെക്രട്ടറിയായുമുള്ള പുതിയ മേഖലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിന് പന്തളം യൂണിറ്റ് പ്രസിഡന്റ് പങ്കജാക്ഷൻപിള്ള സ്വാഗതവും പി.ആർ.ശ്രീധരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *