പരിഷത്ത്-ഐ.ആർ.ടി.സി. യോഗങ്ങൾ പൂർത്തിയായി

0

പാലക്കാട്: ഐ.ആർ.ടി.സിയിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലകളിൽ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷത്ത് ജില്ലാതല പ്രവർത്തകരും ഐ.ആർ.ടി.സി പ്രവർത്തകരും ഒരുമിച്ചിരുന്ന് നടത്തിയ ഓൺലൈൻ ആസൂത്രണ യോഗങ്ങൾ സമാപിച്ചു. എല്ലാ ജില്ലകളിലും യോഗങ്ങൾ നടന്നു. വിശദമായ റിപ്പോർട്ടിങ്, ചർച്ചകൾ, പ്രശ്നവിശകലനം, ഭാവി പ്രവർത്തനസൂചകങ്ങൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.
വിവിധ ജില്ലകളിൽ തുടർപരിപാടികൾ ആവിഷ്കരിച്ച് വരുന്നു. ജില്ലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കു വേണ്ടി ഐ.ആർ.ടി.സിയിൽ നടത്തിയ ദ്വിദിന ശില്പശാല തുടർ പ്രവർത്തനങ്ങളുടെ സൂക്ഷ്മാംശങ്ങൾ ആസൂത്രണം ചെയ്തു.
മേഖലാതലത്തിൽ നടക്കേണ്ട ശില്പശാലകളുടെ തയ്യാറെടുപ്പ് വിവിധ ജില്ലകളിൽ നടന്നുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *