പരിഷത്ത് ജനസംവാദസദസ്സ് ഉദ്ഘാടനം ചെയ്തു

0

കോഴിക്കോട്: സുസ്ഥിരവികസനം സുരക്ഷിതകേരളം എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനസംവാദ സദസുകൾ കോർപ്പറേഷൻ മേഖലയിൽ മേത്തോട്ടാതാഴം വിവേകദായിനി വായനശാലയിൽ കൗൺസിലര്‍ എം.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ പ്രൊഫ.കെ.ശ്രീധരൻ, ശാസ്ത്രാവബോധം സമിതി കൺവീനർ കയനാട്ടിൽ പ്രഭാകരൻ എന്നിവർ അവതരണങ്ങൾ നടത്തി. വായനശാലാ പ്രസിഡണ്ട് ജെ.എം.ഷാജഹാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും പരിഷത്ത് മേത്തോട്ടുതാഴം യൂണിറ്റ് സെക്രട്ടറി എം.കെ.മോഹനൻ നന്ദിയും പറഞ്ഞു. പുതിയപാലം എ.കെ.ജി.ലൈബ്രറിയിൽ നടന്ന സംവാദസദസ്സ് ഡോ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കയനാട്ടിൽ പ്രഭാകരൻ വിഷയാവതരണം നടത്തി. വായനശാലാ പ്രസിഡണ്ട് കാർത്തികേയൻ അധ്യക്ഷത വഹിച്ചു.
പരിഷത്ത് കോർപ്പറേഷൻ മേഖലാ പ്രസിഡണ്ട് എം.മദനമാധവൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി എം.രാജേഷ് നന്ദിയും പറഞ്ഞു. ബി.എസ്.മനോജ്, ടി.പി.സുധാകരൻ, പി.യു.മർക്കോസ്, ഡോ.അശ്വന്ത്‌രാജ്, എ.ടി.ഭാസ്‌കരൻ, വിനോദ്, രാജസേനൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *